Tuesday, August 13, 2013

നായരമ്പലത്ത് നടക്കുന്ന ചില അതിക്രമങ്ങൾ

പരിഹാസത്തോടെ മാത്രമേ ഒരു പക്ഷെ നിങ്ങൾ ഇത് വായിക്കൂ. തെരുവ് നായ്ക്കൾക്കും ജീവിക്കാൻ അവകാശമുണ്ട്‌. അവയെ ആരോഗ്യത്തോടെ പരിപാലിക്കാൻ നമുക്കും ബാധ്യത ഉണ്ട്. അതിനായി നമ്മുടെ ഭരണകൂടം ഒരു വകുപ്പും ഉണ്ടാക്കിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ്. ഇന്ത്യൻ ഭരണ ഘടനയുടെ അമ്പത്തിയൊന്നു എ(ജി) ആർട്ടിക്കിൾ പ്രകാരം എല്ലാ മൃഗങ്ങളോടും അലിവു കാണിക്കാൻ ഭരണ ഘടന അനുശാസിക്കുന്നു. ഇത് കൂടാതെ മൃഗങ്ങളോടുള്ള ക്രൂരത തടയാൻ വേറെയും വകുപ്പുകൾ നിയമത്തിലുണ്ട്.



ഈ ക്രൂരത അവസാനിപ്പിക്കൂ. നായരമ്പലത്ത് ഇപ്പോൾ നായ്പിടുത്തം വ്യാപകമായി നടക്കുകയാണ്. ഇന്ന് രാവിലെ വാടേൽ പള്ളിയുടെ പരിസരം കേന്ദ്രീകരിച്ചു കുറെ നായ്ക്കളെ നായ്പിടുത്തക്കാർ കൊന്നൊടുക്കി. ഇതാ കൊല്ലപ്പെട്ട നായ്ക്കളെ അവർ കുന്നുകൂട്ടി ഇട്ടിരിക്കുന്ന ചിത്രം.

ഈ ക്രൂരത അവസാനിപ്പിക്കൂ

Search.web