Tuesday, August 04, 2026

UDF WON IN THE ELECTIONS - 2025

The results for Nayarambalam Grama Panchayat show a clear UDF victory, with the UDF securing the majority of seats while the LDF will function as the opposition. Alongside these alliances, the election outcome also includes representation from candidates outside the two main fronts—one independent candidate has won a seat, and one candidate from the NDA has also been elected.

Looking at the elected members ward-wise, the UDF has emerged as the dominant force across multiple wards, including several woman representatives and reserved constituencies. The LDF also secured multiple wards, giving the opposition a substantial presence in the council. Meanwhile, the independent winner adds another important voice for residents who voted beyond the two traditional alliance blocs, and the NDA victory ensures further political diversity within the Panchayat.

Overall, the elected team reflects the current political balance in Nayarambalam—UDF in the lead, LDF as the principal opposition, and additional representation through both an independent and an NDA member—based on the ward-wise election details listed for Nayarambalam Panchayat based on https://en.wikipedia.org/wiki/Nayarambalam.


The political colour of Nayarambalam

Elected members of Nayarambalam GP

Monday, September 27, 2021

നായരമ്പലം വാര്‍ഡ് മാപ്പ്

ഇങ്ങനൊരു മാപ്പ് ഇന്റര്‍നെറ്റില്‍ കുറേ തപ്പിയതാണു്, പക്ഷേ കിട്ടിയില്ല. ഒടുവില്‍ അതു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചു് ഇങ്ക്സ്കേപ്പില്‍ എഡിറ്റ് ചെയ്തു് എടുത്തു.
 

Sunday, July 11, 2021

പഞ്ചായത്ത് മെമ്പര്‍മാരുടെ ഫോണ്‍ നമ്പറുകളും ഫോട്ടോ അടക്കമുള്ള വിവരങ്ങളും.

 



 

അവലംബം - http://lsgkerala.gov.in/en/lbelection/electdmemberdet/2020/660

Monday, July 03, 2017

വാടേല്‍ പള്ളിയ്ക്കു വടക്കുവശം രൂക്ഷമായ വെള്ളക്കെട്ടു്


നായരമ്പലം വാടേല്‍ പള്ളിയ്ക്കു വടക്കുവശം ആല്‍ബിന്‍ ബേക്കറിയ്ക്കു മുമ്പില്‍ നിന്നു തുടങ്ങി വടക്കു് കര്‍മ്മലീത്താ സന്യാസിനികളുടെ മഠം വരെ നീളുന്ന രൂക്ഷമായ വെള്ളക്കെട്ടില്‍ പരിസരവാസികളും വഴിയാത്രക്കാരും വിഷമിക്കുന്നു. പ്രദേശവാസികളും വഴിയാത്രക്കാരും സമീപസ്ഥങ്ങളായ രണ്ടു് വിദ്യാലയങ്ങളിലെ നിരവധിയായ വിദ്യാര്‍ത്ഥികളും കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെക്കാലമായി മഴക്കാലം തുടങ്ങുന്നതോടെ അനുഭവിച്ചുവരുന്ന ദുരിതം ഇതുവരെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മിതമായ തോതില്‍ ഒരു മഴ വന്നാല്‍ക്കൂടി ആല്‍ബിന്‍ ബേക്കറിയുടെ മുന്‍ഭാഗം മുതല്‍ വടക്കോട്ടു് റോഡ് പുഴയായി മാറുന്ന കാഴ്ച മഴക്കാലങ്ങളില്‍ ഇവിടെ സാധാരണമാണു്.







Friday, March 21, 2014

ഇതാ ഒരു ചരിത്രസ്മൃതി നാമാവശേഷമാകുന്നു

ഒരു നൂറ്റാണ്ടിനു മേൽ ചരിത്രമുള്ള വാടേൽ സെന്റ്‌ ജോർജ് ദേവാലയം പൂർണ്ണമായി ഇടിച്ചു നിരത്തി. ഇനി ഇവിടെ ഉയരും കൂറ്റൻ ഒരു ദേവാലയം. വിക്ടോറിയൻ എന്നോ കേരളീയം എന്നോ പറയാൻ കഴിയാത്ത പുതിയ കാലത്തിന്റെ കോണ്‍ക്രീറ്റ് രൂപകൽപ്പനയിൽ പുതിയ കെട്ടിടം അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാണ്  ഇടവകക്കമ്മിറ്റിയുടെ ലക്ഷ്യം. പഴയ പള്ളി കിഴക്കോട്ടു ദർശനമായിരുന്നെങ്കിൽ പുതിയ പള്ളി വടക്കോട്ട്‌ ദർശനമായി ആയിരിക്കും ഉയരുക.
ദേവാലയം മാത്രമല്ല, സെന്റ്‌ ജോസഫ്‌ സ്കൂൾ കെട്ടിടം കൂടി ഇടിച്ചു നിരത്തി പുതിയ കെട്ടിടത്തിലേയ്ക്ക് മാറും. പുതിയ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Image of St. George Church Wadel is being demolished to build a new one at the same place.


The roof tiles removed - demolition started

Wadel St. George Church breaths its last moments.

Farewell farewell my old and beautiful church,
lamenting the small labyrinths.

The lectern and the tabernacle

From the heights. About to come down.

The ruined inside.

Foot steps of demolition machines

What will happen to the stone inscriptions in future?

No chance, the growing generation will not remember
the church. Hence a little boy tries to copy the images
to his memory :-)

The ruined church.

Nostalgic. Wasn't it?

A historical monument is being demolished before him.

The last days of glory.

Demolition completed.

Where did the church go, which yesterday was here?


Search.web