Monday, July 03, 2017

വാടേല്‍ പള്ളിയ്ക്കു വടക്കുവശം രൂക്ഷമായ വെള്ളക്കെട്ടു്


നായരമ്പലം വാടേല്‍ പള്ളിയ്ക്കു വടക്കുവശം ആല്‍ബിന്‍ ബേക്കറിയ്ക്കു മുമ്പില്‍ നിന്നു തുടങ്ങി വടക്കു് കര്‍മ്മലീത്താ സന്യാസിനികളുടെ മഠം വരെ നീളുന്ന രൂക്ഷമായ വെള്ളക്കെട്ടില്‍ പരിസരവാസികളും വഴിയാത്രക്കാരും വിഷമിക്കുന്നു. പ്രദേശവാസികളും വഴിയാത്രക്കാരും സമീപസ്ഥങ്ങളായ രണ്ടു് വിദ്യാലയങ്ങളിലെ നിരവധിയായ വിദ്യാര്‍ത്ഥികളും കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെക്കാലമായി മഴക്കാലം തുടങ്ങുന്നതോടെ അനുഭവിച്ചുവരുന്ന ദുരിതം ഇതുവരെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മിതമായ തോതില്‍ ഒരു മഴ വന്നാല്‍ക്കൂടി ആല്‍ബിന്‍ ബേക്കറിയുടെ മുന്‍ഭാഗം മുതല്‍ വടക്കോട്ടു് റോഡ് പുഴയായി മാറുന്ന കാഴ്ച മഴക്കാലങ്ങളില്‍ ഇവിടെ സാധാരണമാണു്.







Search.web