Monday, July 03, 2017

വാടേല്‍ പള്ളിയ്ക്കു വടക്കുവശം രൂക്ഷമായ വെള്ളക്കെട്ടു്


നായരമ്പലം വാടേല്‍ പള്ളിയ്ക്കു വടക്കുവശം ആല്‍ബിന്‍ ബേക്കറിയ്ക്കു മുമ്പില്‍ നിന്നു തുടങ്ങി വടക്കു് കര്‍മ്മലീത്താ സന്യാസിനികളുടെ മഠം വരെ നീളുന്ന രൂക്ഷമായ വെള്ളക്കെട്ടില്‍ പരിസരവാസികളും വഴിയാത്രക്കാരും വിഷമിക്കുന്നു. പ്രദേശവാസികളും വഴിയാത്രക്കാരും സമീപസ്ഥങ്ങളായ രണ്ടു് വിദ്യാലയങ്ങളിലെ നിരവധിയായ വിദ്യാര്‍ത്ഥികളും കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെക്കാലമായി മഴക്കാലം തുടങ്ങുന്നതോടെ അനുഭവിച്ചുവരുന്ന ദുരിതം ഇതുവരെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മിതമായ തോതില്‍ ഒരു മഴ വന്നാല്‍ക്കൂടി ആല്‍ബിന്‍ ബേക്കറിയുടെ മുന്‍ഭാഗം മുതല്‍ വടക്കോട്ടു് റോഡ് പുഴയായി മാറുന്ന കാഴ്ച മഴക്കാലങ്ങളില്‍ ഇവിടെ സാധാരണമാണു്.Friday, March 21, 2014

ഇതാ ഒരു ചരിത്രസ്മൃതി നാമാവശേഷമാകുന്നു

ഒരു നൂറ്റാണ്ടിനു മേൽ ചരിത്രമുള്ള വാടേൽ സെന്റ്‌ ജോർജ് ദേവാലയം പൂർണ്ണമായി ഇടിച്ചു നിരത്തി. ഇനി ഇവിടെ ഉയരും കൂറ്റൻ ഒരു ദേവാലയം. വിക്ടോറിയൻ എന്നോ കേരളീയം എന്നോ പറയാൻ കഴിയാത്ത പുതിയ കാലത്തിന്റെ കോണ്‍ക്രീറ്റ് രൂപകൽപ്പനയിൽ പുതിയ കെട്ടിടം അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാണ്  ഇടവകക്കമ്മിറ്റിയുടെ ലക്ഷ്യം. പഴയ പള്ളി കിഴക്കോട്ടു ദർശനമായിരുന്നെങ്കിൽ പുതിയ പള്ളി വടക്കോട്ട്‌ ദർശനമായി ആയിരിക്കും ഉയരുക.
ദേവാലയം മാത്രമല്ല, സെന്റ്‌ ജോസഫ്‌ സ്കൂൾ കെട്ടിടം കൂടി ഇടിച്ചു നിരത്തി പുതിയ കെട്ടിടത്തിലേയ്ക്ക് മാറും. പുതിയ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Image of St. George Church Wadel is being demolished to build a new one at the same place.


The roof tiles removed - demolition started

Wadel St. George Church breaths its last moments.

Farewell farewell my old and beautiful church,
lamenting the small labyrinths.

The lectern and the tabernacle

From the heights. About to come down.

The ruined inside.

Foot steps of demolition machines

What will happen to the stone inscriptions in future?

No chance, the growing generation will not remember
the church. Hence a little boy tries to copy the images
to his memory :-)

The ruined church.

Nostalgic. Wasn't it?

A historical monument is being demolished before him.

The last days of glory.

Demolition completed.

Where did the church go, which yesterday was here?


Wednesday, March 05, 2014

കഞ്ചാവ് സ്വാമികൾ : ഒരു ലഘു ഡോക്യുമെന്ററി


കേരള വിഷന്റെ ഈ ലഘു ഡോക്യുമെന്ററി സന്തോഷ്‌ ആണ് തന്നത്. കഞ്ചാവ് സ്വാമികളെ പറ്റി ഒരു ലഘുവായ വിവരണം എങ്കിലും ഇതിൽ ഉണ്ട്. ഒന്നുമില്ലാത്തതിലും നല്ലതാണല്ലോ എന്തെങ്കിലും ഒക്കെ ഉള്ളത്.

Tuesday, August 13, 2013

നായരമ്പലത്ത് നടക്കുന്ന ചില അതിക്രമങ്ങൾ

പരിഹാസത്തോടെ മാത്രമേ ഒരു പക്ഷെ നിങ്ങൾ ഇത് വായിക്കൂ. തെരുവ് നായ്ക്കൾക്കും ജീവിക്കാൻ അവകാശമുണ്ട്‌. അവയെ ആരോഗ്യത്തോടെ പരിപാലിക്കാൻ നമുക്കും ബാധ്യത ഉണ്ട്. അതിനായി നമ്മുടെ ഭരണകൂടം ഒരു വകുപ്പും ഉണ്ടാക്കിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ്. ഇന്ത്യൻ ഭരണ ഘടനയുടെ അമ്പത്തിയൊന്നു എ(ജി) ആർട്ടിക്കിൾ പ്രകാരം എല്ലാ മൃഗങ്ങളോടും അലിവു കാണിക്കാൻ ഭരണ ഘടന അനുശാസിക്കുന്നു. ഇത് കൂടാതെ മൃഗങ്ങളോടുള്ള ക്രൂരത തടയാൻ വേറെയും വകുപ്പുകൾ നിയമത്തിലുണ്ട്.ഈ ക്രൂരത അവസാനിപ്പിക്കൂ. നായരമ്പലത്ത് ഇപ്പോൾ നായ്പിടുത്തം വ്യാപകമായി നടക്കുകയാണ്. ഇന്ന് രാവിലെ വാടേൽ പള്ളിയുടെ പരിസരം കേന്ദ്രീകരിച്ചു കുറെ നായ്ക്കളെ നായ്പിടുത്തക്കാർ കൊന്നൊടുക്കി. ഇതാ കൊല്ലപ്പെട്ട നായ്ക്കളെ അവർ കുന്നുകൂട്ടി ഇട്ടിരിക്കുന്ന ചിത്രം.

ഈ ക്രൂരത അവസാനിപ്പിക്കൂ

Friday, May 03, 2013

The Pattani bridge opened

Widening project is almost finished; only the finishing touches remaining. The bridge is opened for the public on yesterday.

Hartal in Nayarambalam

Yet another strike in the island. This time it was staged as the reaction of the mob when a bicyclist was killed in a bus accident. Obviously the bus drivers are responsible for this homicide. Granted, but will this entire irresponsibility ended up with a hartal? I am using public transport system in a daily basis for years. Most of the passenger buses in this system violate traffic rules massively. It may be over speed, rude overtaking, drunken drive or phone-in drive, but neither the passengers inside the bus nor the cops react against these violations.
Our vigil must be there to prevent the casualties, there is no point in reacting when the inevitable is happened. To achieve this, all the people and legal enforcement authorities has responsibility to react when such violations are being seen.

Search.web